നീലേശ്വരം: ഭൂമുഖത്ത് ഉടലെടുത്ത എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവ് എന്ന ജീവ ചൈതന്യം ഉള്ളതുപോലെ ഭൂമുഖത്തെ രാഷ്ട്രങ്ങള്‍ക്കും അതിന്റെ സ്വത്വത്തെ വെളിപ്പെടുത്തുന്ന ആത്മാവുണ്ടെന്നും ആ നിലയില്‍ ഭാരതത്തിന്റെ സ്വത്വം അഥവാ ആത്മാവ് ഹിന്ദുത്വമാണെന്നും അശോകന്‍ പള്ളൂര്‍ പറഞ്ഞു. നീലേശ്വരം കടിഞ്ഞിമൂലയില്‍ ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വത്തിന് പ്രഭാവമുണ്ടാകുമ്പോള്‍ ഭാരതത്തിന്റെ ചൈതന്യം വര്‍ദ്ധിക്കുകയും ഹിന്ദുത്വത്തിന് ഹാനി സംഭവിക്കുമ്പോള്‍ ഭാരതത്തിന്റെ ആത്മചൈതന്യത്തിന് ലോപമുണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം ഡോ.ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുരളീധരന്‍ പാലമംഗലം അധ്യക്ഷത വഹിച്ചു. സി പി രാജീവന്‍സ്വാഗതംപറഞ്ഞു.