മതനിരപേക്ഷ ഇന്ത്യക്കായ് ഇടതുപക്ഷത്തെ വിജയിപ്പിക്കുക

കാഞ്ഞങ്ങാട്: കേന്ദ്ര ഭരണകൂടത്തിന് കീഴില്‍ ജനാധിപത്യം തകര്‍ക്കപ്പെടുമ്പോള്‍ മതനിരപേക്ഷചേരിക്ക് കരുത്ത് പകരാനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് എല്‍ഡിവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. ഇടതുപക്ഷ ജനാധിപതൃമുന്നണി സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്ററുടെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ജി വിഷ്ണു അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ധനേഷ് ബിരിക്കുളം, കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ഡാവി സ്റ്റീഫന്‍, ജില്ലാ സെക്രട്ടറി വിന്‍സെന്റ്, കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാല്‍, എന്‍വൈസി ജില്ലാ ട്രഷറര്‍ രാഹുല്‍ നീലാങ്കര, യുവ ജനതാദള്‍ ജില്ലാ പ്രസിഡണ്ട് റഹീസ് സുല്‍ത്താന്‍, എന്‍വൈസി മണ്ഡലം പ്രസിഡണ്ട് ഷബീര്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം വി രതീഷ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു. എല്‍ഡിവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ജി വിഷ്ണു (ചെയര്‍മാന്‍) വി ഗിനീഷ്(കണ്‍വീനര്‍).

Spread the love
error: Content is protected !!