പ്രജാപിതാ ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ശിവരാത്രിയാഘോഷം നീലേശ്വരം സെന്ററില്‍ തുടങ്ങി

നീലേശ്വരം:പ്രജാപിതാ ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ശിവരാത്രിയാഘോഷ പരിപാടികള്‍ക്ക് നീലേശ്വരം സെന്ററില്‍ തുടക്കം. ചരിത്രാധ്യാപകനും ആധ്യാത്മികപ്രവര്‍ത്തകനുമായ പ്രൊഫ.സി.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്‌മകുമാരി സുമാജി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സെന്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്‌മകുമാരി ആശ പ്രഭാഷണം നടത്തി. ശ്യാംബാബു വെള്ളിക്കോത്ത്, ബ്രഹ്‌മകുമാരി സിന്ധു, ബ്രഹ്‌മകുമാരി ദ്രാക്ഷായണി എന്നിവര്‍ പ്രസംഗിച്ചു. പ്രശാന്ത് ശിവസ്തുതി ചൊല്ലി. ക്ലാസും ധ്യാന പരിശീലനവും നടന്നു. കാഞ്ഞങ്ങാട് സെന്ററിലെ ശിവരാത്രിയാഘോഷം 8 ന് ഉച്ചയ്ക്ക് 11.30 ന് മേലാങ്കോട്ട് നടക്കും. ശിവരാത്രിയാഘോഷ പരിപാടികള്‍ വിവിധ കേന്ദ്രങ്ങളിലായി ഒരു മാസം നീണ്ടുനില്‍ക്കും.

Spread the love
error: Content is protected !!