കാഞ്ഞങ്ങാട്: അശരണരും നിരാലംബരുമായ ഹിന്ദു ജനാവിഭാഗങ്ങള്‍ക്ക് ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വധര്‍മ്മ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് അശോക് മഹല്‍ ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഭാഗവത ആചാര്യന്‍ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരി ഉദ്ഘടനം ചെയ്തു.ഭാഗവത ആചാര്യന്‍ വാച്ചവാധ്യാന്‍ര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സ്വധര്‍മ്മ പ്രസിഡന്റ് ബാലകൃഷ്ണന്‍ പൊയ്നാച്ചി അധ്യക്ഷനായി. ചെറിയ കാലയളവില്‍ എട്ടോളം കുടുബങ്ങള്‍ക്ക് സഹായം ചെയ്യാന്‍ സ്വധര്‍മ്മയ്ക്ക് കഴിഞ്ഞു.പാവപ്പെട്ട ഓരോ വീടും ഒരു സംരംഭക യൂണിറ്റ് ആക്കുക എന്നതാണ് സ്വധര്‍മ്മയുടെ അടുത്ത ലക്ഷ്യം. ജില്ലാ ട്രഷറര്‍ എ.ബിനു നായര്‍, പ്രസാദ് കരിന്തളം, പ്രസാദ് മിഥിലാ, ബാലകൃഷ്ണന്‍ മൂന്നാംകുറ്റി, സുകുമാരന്‍ പരപ്പ, ശശിധരന്‍ നമ്പ്യാര്‍, പ്രകാശന്‍എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ബാബു കാഞ്ഞങ്ങാട് സ്വഗതവുംവൈസ് പ്രസിഡന്റ് വിജയരാജി നന്ദിയുംപറഞ്ഞു.