മാവുങ്കാല്‍ : വയനാട് ജില്ലയിലെ പൂക്കോട് വേറ്റിനാറി കോളേജില്‍ സിദ്ധാര്‍ഥനെ എസ് എഫ് ഐ ഗുണ്ടാ സംഘം പട്ടിണിക്കിട്ട് ഹോസ്റ്റലില്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ജ്വാല തീര്‍ത്തു. യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മാവുങ്കാലില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍ ഉദ് ഘാടനം ചെയിതു.യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് അധ്യക്ഷനായി.
ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പി. പത്മനാഭന്‍, വൈസ് പ്രസിഡന്റ് ഗീതാ ബാബുരാജ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗംഗാധരന്‍, ബിജെപി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാവുങ്കാല്‍,ഷുഹൈല്‍ അറങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. സൗരഭ്, അര്‍ജുന്‍ പള്ളോട്ട്, ബിജു പള്ളോട്ട്, ശ്രീജിത്ത് രാംനഗര്‍,അമിത്, ശ്യാം, മനു തുടങ്ങിയവര്‍നേതൃത്വംനല്‍കി.