കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊടുവള്ളി: സൗത്ത് കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് മരണം. ഞായര്‍ പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികളെന്ന് സംശയം.
അപകടത്തിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആണ് ഉള്ളത്. അപകട സ്ഥലത്ത് നിന്നും ലഭിച്ച ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് ആളെ തിരിച്ചറിയാനുള്ള അന്വേഷണംനടത്തുന്നു

Spread the love
error: Content is protected !!