കാഞ്ഞങ്ങാട് : വേനല്‍ ചൂടില്‍ വലയുന്ന പക്ഷികള്‍ക്ക് കൂടി വെളളം ഒരുക്കി ഹോസ്ദുര്‍ഗ് ജില്ലാ ജയില്‍ അന്തേവാസികള്‍. അന്തേവാസികള്‍ തൊഴില്‍ പരീശിലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 10 പാത്രങ്ങളിലാണ് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളായി ജയിലില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കി വരുന്നുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ യു ജയാനന്ദന്‍ സ്വാഗതം പറഞ്ഞു. വനിതാ അസി. സൂപ്രണ്ട് ഗ്രേഡ് -2 ടി.വി സുമ , ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.വി പ്രമോദ്, എം വി സന്തോഷ് കമാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പി വി വിവേക് , ടി പ്രതീഷ് മോഹനന്‍ , പി വി വിപിന്‍, ടി രാജന്‍, വിനീത് വി. പിള്ള എന്നിവര്‍ പങ്കെടുത്തു.