പുല്ലൂര്‍: പൊള്ളക്കട ദേശീയ പാതയില്‍ അടിപ്പാത വേണമെന്നാവശ്യം ശക്തതമാവുന്നു.ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊള്ളക്കടയില്‍ ദേശീയ പാത പ്രവര്‍ത്തി തടഞ്ഞു.തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് സെക്രട്ടറി മുരളീധരന്‍ പെരിയ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.വി സുരേഷ് അധ്യക്ഷന്‍ വഹിച്ചു. കണ്‍വീനര്‍ – പി. രതീഷ് സ്വാഗതം പറഞ്ഞു .രാജേഷ് ,സി. ശാന്ത, തുളസിധരന്‍ ഭട്ടത്തിരി, പിസി ഗോവിന്ദന്‍ തുടങ്ങിയവര്‍സംസാരിച്ചു.