കാഞ്ഞങ്ങാട് : ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററെ വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ബേങ്ക് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സൂസന്‍ കോടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗൗരി പനയാല്‍ അധ്യക്ഷയായി. സംസ്ഥാനക്കമ്മറ്റി അംഗങ്ങളായ എം.രാജന്‍,പി.ദിവാകരന്‍ ,ജില്ലാ ഭാരവാഹികളായ പാറക്കോല്‍ രാജന്‍, കയനികുഞ്ഞിക്കണ്ണന്‍, ചെറാക്കാട്ട് കുഞ്ഞിക്കണ്ണന്‍ , കെ.സന്തോഷ് കുമാര്‍ ,കെ. സീത എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എം.എ കരിംസ്വാഗതംപറഞ്ഞു