കരിന്തളം: തൊഴില്‍ ഇടങ്ങളില്‍ സമാശ്വസം പകരനായി യോഗ ക്ലാസ് സംഘടിപ്പിച്ചു.
അനുദിനം വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ ഭാരവും മാനസിക സംഘര്‍ഷങ്ങളും ലഘുകരിക്കാനായി
യോഗക്ലാസ് സംഘടിപ്പിച്ചത്. കാട്ടിപോയില്‍ ആയുര്‍വേദ ഡിസ്പെന്‍സറി യുടെയും കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്റെയും ആഭിമുഖ്യത്തലാണ് പഞ്ചായത്ത് ജീവനക്കാര്‍ക്ക് 15 ദിവസത്തെ യോഗ പരിശീലനം നല്‍കിയത്. ക്ലാസ്സിന്റെ സമാപനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. പ്രിയ ആരോഗ്യ ക്ലാസ്സ് എടുത്തു പഞ്ചായത്ത് സെക്രട്ടറി ലീന മോള്‍, എ ശാലിനി, പി പി.അശ്വതി , പി.ബിന്ദു, ആര്‍ സീമ ,എ വി പുഷ്പ, എം സന്ധ്യ എന്നിവര്‍ യോഗ യിലൂടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു. അശോക് രാജ് വെള്ളിക്കോത്താണ് ക്ലാസ്സിന് നേതൃത്വംനല്‍കിയത്.