ജനാധിപത്യവും ഫാസിസവും; സെമിനാര്‍ 4 ന് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ഇന്ദിരാജി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രമുഖ സാഹിത്യകാരനും രാജ്യാന്തര പ്രശസ്തനായ ചെറുകഥാകൃത്തുമായ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 4 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളിലാണ് പരിപാടി. അഡ്വ. ടി കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാര്‍ ചടങ്ങില്‍ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാന്‍ ചെയര്‍മാന്‍ വി ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ദിരാജി സാംസ്‌കാരിക വേദി യോഗം തീരുമാനിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍, മണ്ഡലം പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, വാഴുന്നോറൊടി പ്രഭാകരന്‍, കൗണ്‍സിലര്‍ കെ കെ ബാബു, എച്ച് ഭാസ്‌കരന്‍, അഡ്വ. ബിജുകൃഷ്ണ, എ പുരുഷോത്തമന്‍, സുരേഷ് കൊട്രച്ചാല്‍, മനോജ് ഉപ്പിലിക്കൈ, ഭാസ്‌കരന്‍ കല്ലംചിറ, എ കമ്മാടത്തു, പി സരോജ, സൂര്യപ്രഭ, ചന്ദ്രിക മോനാച്ച, എന്‍ പ്രീത, കെ ശ്രീദേവി, രാജന്‍ ടി പനങ്കാവ്, ചന്ദ്രശേഖരന്‍ മേനിക്കോട്, കെ പി മുഹമ്മദ്കുഞ്ഞി, രവീന്ദ്രന്‍ ചേടീറോഡ്, രവീന്ദ്രന്‍ മുങ്ങത്ത്, ഷിഹാബ് കാര്‍ഗില്‍, ശശിധര കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Spread the love
error: Content is protected !!