‘നീലേശ്വരം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ കോയിത്തട്ടയില്‍ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് നിര്‍മാണത്തിനായി അനുവദിച്ച 15 ഏക്കര്‍ സ്ഥലത്ത് സ്‌കൂള്‍ ബ്ലോക്ക്,ഹോസ്റ്റല്‍,മെസ്സ്,സ്റ്റേഡിയം,സിന്തറ്റിക് ട്രാക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ
ഉദ്ഘാടനം എം എല്‍ എ ഇ ചന്ദ്രശേഖരന്‍
ഉദ്ഘാടനം ചെയ്തു.കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷ നായിരുന്നു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി,ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി ചന്ദ്രന്‍,കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത,ഉമേശന്‍ ബേ ളൂര്‍,കെ ഇ എല്‍ നറല്‍ മാനേജര്‍ വി വി ഇന്ദ്രന്‍,പ്രിന്‍സിപ്പാള്‍ രവിചന്ദ്രന്‍,പാറക്കോല്‍ രാജന്‍,എന്‍ പുഷ്പരാജന്‍,കെ രാജ ഗോപാലന്‍,കുര്യാക്കോസ്പ്ലാപ്പറമ്പില്‍ ,പി ടി നന്ദകുമാര്‍,അഭിനവ് കെ മനോജ്,സങ്കീര്‍ത്തന എസ് പി എന്നിവര്‍ സംസാരിച്ചു,കാസര്‍ഗോഡ് ട്രൈബല്‍
ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എം മല്ലിക സ്വാഗതവും അസ്സി.ട്രൈ ബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പരപ്പ
കെ മധുസൂദ്ദനന്‍നന്ദിപറഞ്ഞു.