പട്‌ല ഗവ: ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ പഠനോത്സവം സമാപിച്ചു

പട് ല ഗവ: ഹയര്‍ സെക്കണ്ടറിസ്‌കൂളിന്റെ ഈ വര്‍ഷത്തെ സ്‌കൂള്‍ തല പഠനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിദ്യാലയത്തില്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ വിവിധ തലങ്ങളിലെ മികവുകള്‍ പാഠഭാഗങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ട് അവയെല്ലാം വൈവിധ്യമാര്‍ന്ന പരിപാടികളായി വേദിയിലെത്തി. സ്‌കിറ്റുകള്‍, നാടകം, പാവനാടകം, നൃത്തനൃത്യങ്ങള്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ അരങ്ങേറി.സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് പി. ആശ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മധൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമേശ് ഗട്ടിനിര്‍വ്വഹിച്ചു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.പി. രഞ്ജിത്ത് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് സി.എം.അബ്ദുള്ള അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ നസീറ മജീദ്, സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.പ്രകാശന്‍ , വികസന സമിതി ചെയര്‍മാന്‍ ഷാഫി പാറ , പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ദുള്ള ടി.എ സീനിയര്‍ അസിസ്റ്റന്‍ന്റ് അനിത. എം.പി സ്റ്റാഫ് സെക്രട്ടറി യു. പ്രദീപ് കുമാര്‍ യു.പി.വിഭാഗം എസ്.ആര്‍.ജി കണ്‍വീനര്‍ കെ.ആര്‍. ഷാനി എന്നിവര്‍ സംസാരിച്ചു എല്‍.പി വിഭാഗംഎസ് ആര്‍ ജി കണ്‍വീനര്‍ കെ. സീനത്ത് ചടങ്ങിന് നന്ദിപ്രകാശിപ്പിച്ചു

Spread the love
error: Content is protected !!