തണ്ണിമത്തന്‍ വാങ്ങാന്‍ ആളില്ല: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി മിത്ര സൂപ്പര്‍ ഉടമ: തണ്ണി മത്തന്‍ വിളവെടുപ്പ് പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദാക്ഷന്‍ മിത്ര സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ രമ്യാചന്ദ്രന് കൈമാറി

അമ്പലത്തറ: വിളവെടുപ്പ് അടുത്തിട്ടും തണ്ണിമത്തന്‍ വാങ്ങാന്‍ ആളില്ലാതെ വിഷമിച്ചു നിന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി വ്യാപാരി. തന്നിത്തോട് അമ്മ ജെ എല്‍.ജി. ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ ഒന്നര എക്കര്‍ സ്ഥലത്താണ് തണ്ണിമത്തന്‍ കൃഷി ഇറക്കിയത്. വിളവെടുപ്പ് അടുത്തിട്ടും വാങ്ങാന്‍ ആളില്ലാതെ നിന്നപ്പോഴാണ് ഇരിയ മിത്ര സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ രമ്യാ ചന്ദ്രന്‍ തണ്ണിമത്തന്‍ ഏറ്റു ക്കാന്‍ മുന്നോട്ട് വന്നത്.ശനിയാഴ്ച രാവിലെ നടന്ന വിളവെടുപ്പ് പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. അഞ്ച് ക്വിന്റല്‍
വിളവെടുപ്പ് നടന്നു. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ നടക്കും. ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞമ്പു ,സിഡി എസ് അംഗം സുനിത എന്നിവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!