കാഞ്ഞങ്ങാട്:കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കാഞ്ഞങ്ങാട് അമൃത കോളേജില്‍ നടന്ന ഫെയര്‍വെല്‍ ഡേ ശ്രദ്ധേയമായി. കോളേജിലെ 2023-24 വര്‍ഷത്തെ പ്രി-പ്രൈമറി ടി ടി സി കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് ഹൃദ്യവും ശ്രദ്ധേയകരവുമായ യാത്രയയപ്പ് സമ്മേളനം (ഫേയര്‍വെല്‍ ഡേ ) ഒരുക്കിയത്.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും മലബാര്‍വാത്ത പത്രാധിപരുമായ ബഷീര്‍ ആറങ്ങാടി ഉദ് ഘാടനം ചെയ്തു. പ്രി-പ്രൈമറി ടി ടി സി വിദ്യാര്‍ത്ഥിനി അക്ഷയ സനല്‍ അദ്ധ്യക്ഷയായി. ടി ടി സി വിദ്യാര്‍ത്ഥിനി റസീന സ്വാഗതം പറഞ്ഞു. അമൃത കോളേജ് എം ഡി രവീന്ദ്രന്‍ മൂങ്ങത്ത്,
ഓള്‍ കേരള സ്‌കൗട്ട് ഓര്‍ഗനൈസര്‍ അജിത്ത് കളനാട്,കൊടവലം രാമചന്ദ്രന്‍ മാസ്റ്റര്‍, പ്രമുഖ കഥാകൃത്തും നടനുമായ വിനോദ് ആലന്തട്ട,അമൃത കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കസ്തൂരി ടീച്ചര്‍,അമൃത കോളേജ് പി ആര്‍ ഒ അംബിക രവീന്ദ്രന്‍, കോളേജ് അദ്ധ്യാപകരായ രേഷ്മ,സനിജ,ജയശ്രീ,ജിഷ,പുഷ്പ്പ,ഹരിദാസ് മടിക്കൈ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ടി ടി സി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കുട്ടികള്‍ മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരുന്നു.