കാഞ്ഞങ്ങാട്: എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിച്ച ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു കരുവാച്ചേരി ബാലകൃഷ്ണന്‍ നായരെന്ന് എം.അസിനാര്‍ പറഞ്ഞു.
കാഞ്ഞങ്ങാട്ടെ സാമൂഹിക രാഷ്ട്രിയ രംഗത്ത് തനേറെതായ വ്യക്തിമുദ്ര പതിപ്പിച്ച കരുവാച്ചേരി ബാലകൃഷ്ണന്‍ നായരുടെ പതിനേഴാം ചരമ വാര്‍ഷിക ദിനാചരണത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനന്‍, സ്വാഗതം പറഞ്ഞു. എന്‍.കെ രത്‌നാകരന്‍, വി.വി സുധാകരന്‍, ടി. കുഞ്ഞികൃഷ്ണന്‍, പി.വി, തമ്പാന്‍, കുഞ്ഞിക്കണ്ണന്‍, സുരേഷ് ബാബു , ഇ. ജയന്‍, സുജിത്ത് പുതുക്കൈ , നസീമ കെ.പി.പ്രദീപന്‍ .എച്ച്. ആര്‍, പ്രദീപ് ഒഴിഞ്ഞവളപ്പ്, പ്രമോദ്. കെ. റാം, തുടങ്ങിയവര്‍സംസാരിച്ചു.