സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം: ഭാരതീയ അഭിഭാഷക പരിഷത്ത്

കാഞ്ഞങ്ങാട്: വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നുംസംസ്ഥാന സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ കോര്‍ട്ട് ഫീസ് പൊതുജനങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമായതിനാല്‍ വര്‍ദ്ധവ് പിന്‍വലിക്കണമെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് ഹൊസ്ദുര്‍ഗ് യൂണിറ്റ് ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഹൊസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ നടന്ന യോഗം ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ജി അനില്‍ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ് ബാറിലെ മുതിര്‍ന്ന അഭിഭാഷകരായ വി. ബാലകൃഷ്ണന്‍, ഇ. സുകുമാരന്‍,അഡ്വ. എം. രമേശ്,അഡ്വ. സി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ ഹൊസ്ദുര്‍ഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ക്കായി പ്രതിമാസം പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഹൊസ്ദുര്‍ഗ് യൂണിറ്റ് സെക്രട്ടറി അഡ്വ.എ. മണികണ്ഠന്‍ സ്വാഗതവും അഡ്വ. എം. നാരായണന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!