കരിന്തളം: നരേന്ദ്രമോഡി സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ കേരളത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
എം ടി രമേശ്.
ബി.ജെ.പിയിലേക്ക് കടന്നുവന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ കെ. കെ.നാരായണനും, സി പി എം നേതാവ് ചന്ദ്രന്‍ പൈക്കക്കും,
ഉള്‍പ്പെട്ടയുവള്ളവര്‍
ബി.ജെ.പി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
അഴിമതിയില്‍ മുങ്ങികുളിച്ച കേരളത്തിലെ പിണറായി വിജയന്‍ ഗവണ്‍മെന്റ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്നതിനും പദ്ധതിയുടെ പേര് മാറ്റി ഹൈജാക്ക് ചെയ്യുന്നതിനും ചെയ്യുകയാണെന്നും
അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി പത്ത് വര്‍ഷകാലത്തെ അഴിമതി രഹിത വികസനോന്‍മുഖ ഭാരതത്തിലൂടെ നരേന്ദ്രമോഡി ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചുവെന്നും ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായമെന്നും
കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരകാലത്തെ എല്ലാ മൂല്യങ്ങളും വെടിഞ്ഞ് ഇപ്പോള്‍ ലീഗിന് ഓശാന പാടുകയാണെന്നും ഇതില്‍ മനം മടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും ബി.ജെ.പിയിലേക്ക് വന്നു കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ രാജഗോപാലന്‍ അധ്യക്ഷനായി.
നവാഗതരെ
ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍
സ്വീകരിച്ചു.
എം.ടി രമേശ് ബി.ജെ.പി കുടുംബത്തില്‍ എത്തിയവര്‍ക്ക് ഉപഹാരം നല്‍കി.
കരിന്തളത്ത് നിന്ന കോയിത്തട്ട വരെ സ്വീകരിച്ചാനയിച്ച സ്വീകരണ ഘോഷയാത്രയും നടന്നു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് റായി, സെക്രട്ടറി എന്‍ മധു, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ബളാല്‍, ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി,
ബി.ജെ.പി. നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ്,മണ്ഡലം ജനറല്‍സെക്രട്ടറിമാരായ കെ.കെ വേണുഗോപാല്‍, ശ്രീജിത്ത് പറക്കളായി
എന്നിവര്‍ പ്രസംഗിച്ചു. അഡ്വ .കെ.കെ നാരായണനും ചന്ദ്രന്‍ പൈക്കയും മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ.ചന്ദ്രന്‍ സ്വാഗതവും ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മധു വട്ടിപ്പുന്ന നന്ദിയുംപറഞ്ഞു.