കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ – ഫിഷറീസ് വകുപ്പ് കാസര്‍കോട് ജില്ലാ ജനകീയ മത്സ്യകൃഷി 2023-24 രഞ്ജിത്ത് ടീം ഏറുമാടം മാട്ടുമ്മല്‍, അജാനൂര്‍ പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് എന്നിവരുടെ സഹകരണത്തോടെ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ നിര്‍വ്വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷിജു മാഷ്, രവി കൊളവയല്‍, രഞ്ജിത്ത് മാട്ടുമ്മല്‍, പ്രിയദാസ് പടന്ന, കോര്‍ഡിനേറ്റര്‍ കെ. ശരണ്യ എന്നിവര്‍ പ്രസംഗിച്ചു.കാഞ്ഞങ്ങാട് മത്സ്യഭവന്‍ ഫിഷറീസ് ഓഫീസര്‍ അബ്ദുള്ള കുഞ്ഞി ടി.എ സ്വാഗതവും, മത്സ്യ ഭവന്‍ കാഞ്ഞങ്ങാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടെസി കെ എസ് നന്ദിയുംപറഞ്ഞു.