കാഞ്ഞങ്ങാട്:അതിഞ്ഞാല്‍ ബോഡി ബ്ലാസ്റ്റ് ജിം പരിശീലന കേന്ദ്രത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സംസ്ഥാന തലത്തില്‍ 180 കാറ്റഗറി വിഭാഗത്തില്‍ മിസ്റ്റര്‍ കേരള ചാമ്പ്യനായ ശിവരാജിനെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.മിസ്റ്റര്‍ കാസര്‍ഗോഡ് ഒന്നാം സ്ഥാനവും മിസ്റ്റര്‍ സൗത്ത് ഇന്ത്യ ഓവറോള്‍ നാലാം സ്ഥാനവും സ്വന്തമാക്കിയ ശിവരാജ് അതിഞ്ഞാലിലെ ബോഡി ബ്ലാസ്റ്റ് ജിം കേന്ദ്രത്തില്‍ നിന്നാണ് പരിശിലനം നേടിയത്.കാഞ്ഞങ്ങാട് ഡി വൈ എസ് പി വിനോദ് എം.പി.ഉപഹാരം സമര്‍പ്പിച്ചു.തുടര്‍ന്ന് ജിം കേന്ദ്രത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ അദ്ദേഹം കേക്ക് മുറിച്ച് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദ് യൂസഫ്, സലിം,ഷെയ്ഖ് അബ്ദുള്‍ റഹിമാന്‍,മുജീബ് റഹിമാന്‍, സല്‍മാന്‍,ഷമീം പാരീസ്,സി.വി.ഹസൈനാര്‍, ഷാജി കൊളവയല്‍ തുടങ്ങി ജിം പരിശീലകരും കുടുംബാംഗങ്ങളും സംബന്ധിച്ചു. തുടര്‍ന്ന് ജിം കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചു വരുന്നവരുടെ വിവിധങ്ങളായ ശരീര സൗന്ദര്യ പ്രദര്‍ശനങ്ങളും നടന്നു.