അജാനൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അജാനൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബര്‍ ഉമ്മര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ .ദാമോദരന്‍, എം.ജി. പുഷ്പ സിഡിഎസ് ചെയര്‍പേഴ്സണ്‍ രത്നകുമാരി, ലക്ഷ്മി തമ്പാന്‍, വാര്‍ഡ് മെമ്പര്‍മാരായ ഇബ്രാഹിം ആവിക്കല്‍, രവീന്ദ്രന്‍ ,അശോകന്‍ ,ഷിബു മാസ്റ്റര്‍ ,ഹംസ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ മുഹമ്മദ് കുഞ്ഞി , ജില്ല ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, പെരിയ സി.എച്ച്.സി പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് ബോബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അജാനൂര്‍ എഫ് എച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനില്‍കുമാര്‍ സ്വാഗതവും അജാനൂര്‍ പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് സമീറ എ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!