ഉത്സവഛായ പകര്‍ന്ന് വാഴക്കോട് ഗവ. എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നടന്നു: പൊതുവിദ്യാഭ്യാസ മേഖലയില്‍ ലോകത്തിന്റെ ഹമ്പായി കേരളം മാറുന്നു: ഡോ.ആര്‍ബിന്ദു

കേരളത്തെ ലോകം ഉറ്റുനോക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ കഴിയണം; മന്ത്രി ഡോ.ആർ. ബിന്ദു

 

 

 

 

 

കോട്ടപ്പാറ: കേരളത്തെ ലോകം ഉറ്റ്നോക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. മടിക്കൈ വാഴക്കോട് ജി.എൽ.പി.സ്കൂളിൽ സ്കൂൾ കെട്ടിടത്തിന്റെയും ടോയ്‌ലെറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനവും ‘കോഫി ഫോർ യു’  ഇംഗ്ലീഷ് പഠന പദ്ധതി വിജയ പ്രഖ്യാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 6000 കോടി രൂപയാണ് സർക്കാർ ഈ മേഖലയ്ക്ക് നൽകിയതെന്ന് മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർഥികളുടെയും അവകാശമാണെന്ന് കണ്ട് നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലോക ശ്രദ്ധയാകർഷിച്ച പദ്ധതിയാണ്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഗുണനിലവാരം ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞു. എക്കാലത്തും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന സമീപനം തന്നെയാണ് കേരള സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായി കൊണ്ടിരുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിദ്യാഭ്യാസ രംഗം മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പല വിദ്യാലയങ്ങളിലും ലഭിച്ചു. അനവധി വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിലെക്ക് കടന്നു വന്നു. മികച്ച ലാബുകൾ, ലൈബ്രറികൾ, ക്ലാസ് മുറികൾ തുടങ്ങി മികച്ച പഠന അന്തരീക്ഷമാണ് സർക്കാർ നൽകുന്നതെന്നും  അതോടൊപ്പം അധ്യാപകരും വിദ്യാത്ഥികളും തമ്മിലുള്ള ബന്ധത്തിലും കാലാനുസൃതമായ മാറ്റം  വരണമെന്നും മന്ത്രി പറഞ്ഞു. സർക്കാരും സമൂഹവും ഒന്നിച്ച് ചേർന്ന് കുട്ടികൾക്ക് ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യം നൽകാൻ കഴിയണം.

അധ്യാപകരുടെ

പഠന രീതിയാണ് കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നത്.മുൻ കാലങ്ങളിലെ അധ്യാപകർ സൃഷ്ടി മാതൃക പുതിയ അധ്യാപകരും പിൻതുടരണമെന്നും

മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച് സ്കൂളുകൾക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. പി.ഇ.സി സെക്രട്ടറി എം. രാജന്‍ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, വൈസ്പ്രസിഡണ്ട് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് വി. പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.അബ്ദുല്‍ റഹ്‌മാന്‍, മടിക്കൈ പഞ്ചയാത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രമ പത്മനാഭന്‍, പി.സത്യ, ടി.രാജന്‍, വാര്‍ഡ്‌മെമ്പര്‍ എ. വേലായുധൻ, മുന്‍ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.പ്രഭാകരന്‍, എം.രാജന്‍,

പി ടി എ പ്രസിഡൻ്റ്

ബിജുതുമ്പയിൽ ,

എസ്.എം.സി ചെയര്‍മാന്‍ ടി.വിജയ ചന്ദ്രന്‍, വികസന സമിതി ചെയര്‍മാന്‍ പി.മനോജ്, സി ഡി
എസ് അംഗം ബിജി ബാബു ,വാര്‍ഡ് കണ്‍വീനർ പി.ശിവപ്രസാദ്, മദര്‍ പി.ടി.എ പ്രസിഡൻ്റ് ശ്രീന ബിജു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡൻ്റ ഗോവിന്ദന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.പ്രീത സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.കെ.ബിജു നന്ദിയും പറഞ്ഞു.മൂന്ന് ക്ലാസ് മുറികൾ ഉള്ള കെട്ടിടവും ടോയ്‌ലറ്റ് ബ്ലോക്കുകളുടെ കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്തത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 50 ലക്ഷം ചിലവഴിച്ചാണ് പ്രവൃത്തി

പൂർത്തിയാക്കിയത്.

പൊതുവിദ്യഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം, ഭൗതികസാഹചര്യം എന്നിവ മെച്ചപ്പെടുത്തുക എന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി നിർമ്മിച്ച കെട്ടിടം, കുട്ടികളുടെ പഠന നിലവാരം ഉയർത്താനും മാനസികോല്ലാസം മെച്ചപ്പെടുത്താനും ഒരു മുതൽക്കൂട്ടാകും.

 

*വിജയകരമായി കോഫി ഫോർ യു*

 

കോഫി ഫോർ യു പദ്ധതിയുടെ വിജയ പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദുവും സ്കൂളുകൾക്കുളള ഉപഹാര വിതരണം ഇ.ചന്ദ്ര ശേഖരൻ എം.എൽ.എയും നിർവ്വഹിച്ചു.

കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ മടിക്കൈ പഞ്ചായത്ത് 2023-2024 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയാണ് കോഫി ഫോർ യു. നാലാം ക്ലാസിലെ കുട്ടികൾക്കായാണ് പാഠ്യപദ്ധതി നടപ്പാക്കിയത്. രസകരവും ഒഴുക്കോടെയുമുള്ള ഇംഗ്ലീഷ് ഭാഷാവിനിമയ പഠനമാണ് പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാക്കിയത്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാനാണ് പദ്ധതി ലക്ഷ്യം വെച്ചത്. മടിക്കൈ പഞ്ചായത്തിലെ 10 വിദ്യാലയങ്ങളിലാണ് കോഫീ ഫോർ യു പദ്ധതി നടത്തിയത്.

Spread the love
error: Content is protected !!