കാഞ്ഞങ്ങാട് : സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖലയിലെ ശാക്തീകരണത്തിന് നൂതനവും നവീനവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പത്ത് ഉത്സവങ്ങളില്‍ മൂന്നാമത്തെ ഉത്സവമായ ‘ആട്ടവും പാട്ടും’ പരിപാടിയുടെ ഹോസ്ദുര്‍ഗ് ബി ആര്‍ സി തല ഉദ്ഘാടനം ജി എല്‍ പി എസ് ഹോസ്ദുര്‍ഗ് തെരുവത്ത് സ്‌കൂളില്‍ വച്ച് നടന്നു.പ്രധാനധ്യാപകന്‍ മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ വീണ. പി നിര്‍വഹിച്ചു.പ്രീ -പ്രൈമറി കുട്ടികള്‍ അവതരിപ്പിച്ച കഥാഗാനദൃശ്യാവിഷ്‌കരം ഉദ് ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി.സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാടന്‍പാട്ടുകലാകാരന്‍ ഷിംജിത് ബംങ്കളം മുഖ്യാഥിതിയായി. ഹോസ്ദുര്‍ഗ് ബി ആര്‍ സി ബി പി സി ഡോ. കെ. വി രാജേഷ്, സി ആര്‍ സി കോര്‍ഡിനേറ്റര്‍ രചന എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രീ പ്രൈമറി അധ്യാപിക ഇന്ദിര നന്ദി അര്‍പ്പിച്ച് സംസാരിച്ചു.ബി ആര്‍ സി യിലെ സംഗീത അധ്യാപകരുടെയും, പ്രാദേശിക ഗായകരുടെയും, രക്ഷിതാക്കളുടെയും, സി ആര്‍ സി കോഡിനേറ്റര്‍മാരുടെയും സാനിധ്യം ആട്ടവും പാട്ടും ഉത്സവത്തെ ജനകീയോത്സവമാക്കിമാറ്റി.