കാഞ്ഞങ്ങാട്: കെ.ജി.ഒ.എ കാഞ്ഞങ്ങാട് ഏരിയ മുപ്പത്തിമുന്നാമത് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ചു. പൊതുസമ്മേളനം ബാലസംഘം ജില്ലാ കണ്‍വീനര്‍ പി. കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ജയപാലാന്‍ അധ്യക്ഷനായി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ. ഷിബു , കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി രാഘവന്‍ പാലായി എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. വിക്രം കൃഷ്ണന്‍ സ്വാഗതവും ഏരിയ സെക്രട്ടറി രാജേഷ് കുമാര്‍ പി. നന്ദിയുംപറഞ്ഞു.