കാസര്‍കോട്:ബേക്കല്‍ എസ് ഐ ആയിരുന്ന എം. രാജേഷി നെ പുഴമണല്‍ കയറ്റി വന്ന പിക്കപ്പ്വാന്‍ കൊണ്ടിടിച്ച് കൊ ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിക്ക് 15 വര്‍ഷം കഠി ന തടവും 25000 രൂപ പിഴയും.
പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവിനും ശിക്ഷിച്ചു. 2014 ഫെബ്രുവരി 7ന് രാത്രി കല്ലിങ്കാലില്‍ വെച്ച് അനധികൃ ത മണല്‍ കടത്ത് തടയാന്‍ ശ്ര മിച്ച ബേക്കല്‍ എസ്‌ഐ ആ യിരുന്ന എം.രാജേഷിനെ മ ണല്‍ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് കൊലപ്പെടു ത്താന്‍ ശ്രമിച്ച കേസിലെ പ്ര തിയായ പൂച്ചക്കാട് റഹ്‌മത്ത് റോഡിലെ കുഞ്ഞാമദിന്റെ മ കന്‍ അബ്ദുള്‍ ജലീല്‍ (39)നെ തിരെയാണ് കാസര്‍കോട് അ ഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ്
സെഷന്‍സ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷ വിധിച്ച ത്. ബേക്കല്‍ പോലീസ് രജി സ്റ്റര്‍ ചെയ്ത കേസില്‍ ആദ്യാ ന്വേഷണം നടത്തിയത് ഹോസ് ദുര്‍ഗ്ഗ് ഇന്‍സ് പെക്ടര്‍മാരായിരു ന്ന പി.കെ.സുധാകരന്‍,ടി.പി. സുമേഷ് എന്നിവരും തുടര്‍ന്ന് കേസന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് യു.പ്രേ മനാണ്.പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍മാരായ കെ.ബാ ലകൃഷ്ണന്‍,ജി. ചന്ദ്രമോഹന്‍ എന്നിവര്‍ഹാജരായിരുന്നു.