കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നആംബുലന്‍സുകളോടും പാര്‍ക്കിംഗ് ഫീസ് വാങ്ങി അധികൃതര്‍. 40 രൂപയാണ് ജില്ലാ ആശുപത്രിയില്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്ന ആംബുലന്‍സുകളില്‍ നിന്നും അധികൃതര്‍ വാങ്ങുന്നത്. സൂപ്രണ്ടി ന്റെ ഉത്തരവ് പ്രകാരമാണിത്.
ഇതു തന്നെ ടൂവീലറിന്റെ
10 രൂപയുടെ രസീറ്റിലാണ് 40 രൂപ എഴുതി നല്‍ക്കുന്നത് .
ദേശീയ പാത നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് ജില്ലാ ആശുപത്രിയി ലെത്തുന്ന ആംബുലന്‍സുകള്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിടാറായിരുന്നു പതിവ്. എന്നാല്‍ ദേശീയ പാത നവീകരണത്തിനെതുടര്‍ന്ന് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍
സ്ഥലമില്ലാത്തത് കൊണ്ട്
ഈ സ്ഥലം ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍
ആംബുലന്‍സ് ഉടമകള്‍ അവസരം ഒരുക്കി കൊടുത്തത്.
ആംബുലന്‍സുകള്‍
ജില്ലാ ആശുപത്രിക്ക് അകത്ത്
നിര്‍ത്തിയിടാന്‍ തുടങ്ങിയത്.
ഇതിനാണ് അധികൃതര്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്.
ജില്ലാ ആശുപത്രി വികസന സമിതി പോലും അറിയാതെയാണ് ജില്ലാ ആശുപത്രിയില്‍ ഇത്തരത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കി വരുന്നത് എന്നാണ് വിവരം. നാലോളം ആംബുലന്‍സുകളാണ് ദിവസവും ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്കിംഗ് ചെയ്ത് വരുന്നത്.
സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത സമ്പ്രദായം ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചത്. രാജ്യത്ത് എവിടെയും ടോള്‍ പിരിവും പോലും
ആംബുലന്‍സുകള്‍ക്ക്വാങ്ങാറില്ല.