അച്ചേരി മഹാവിഷ്ണു ക്ഷേത്രോത്സവം 4,5 തീയതികളില്‍

ഉദുമ : അച്ചേരി മഹാവിഷ്ണു ക്ഷേത്രോത്സവം 4, 5 തീയതികളില്‍ നടക്കും. തിങ്കളാഴ്ച വൈകുന്നേരം 6.30ന് പശുദാന പുണ്യാഹം, പ്രാസാദ ശുദ്ധി, തിരുഅത്താഴത്തിന് അരി അളക്കല്‍,വാസ്തുഹോമം, വാസ്തുബലി. 7ന് ഭാരത കലാരത്‌നം ഡോ. പ്രശാന്ത് വര്‍മ നയിക്കുന്ന മാനസ ജപലഹരി. 10ന് അത്താഴ പൂജ. ചൊവ്വാഴ്ച രാവിലെ 5ന് പള്ളിയുണര്‍ത്തലും അഭിഷേകവും.തുടര്‍ന്ന് 108 തേങ്ങയുടെ മഹാഗണപതി ഹോമം.
7ന് ഉഷപൂജ, 7.30ന് ബിംബശുദ്ധി, കലശാഭിഷേകം. 9ന് ക്ഷേത്ര മാതൃസമിതിയുടെ സദ് ഗ്രന്ഥ പാരായണം.10.30ന് ബോവിക്കാനം ചാലിസ ഭജന്‍സിന്റെ ഭജന. 12.30ന് മഹപൂജയും പ്രസാദ വിതരണവും തുടര്‍ന്ന് അന്നദാനവും . രാത്രി ക്ഷേത്ര ഭജന സമിതിയുടെ ഭജന.8ന് അത്താഴ പൂജ. 8.30ന് ശ്രീഭൂതബലിയും തുടര്‍ന്ന്
നൃത്തോത്സവത്തോടെ സമാപനം.മഹാഗണപതി ഹോമത്തിന് ആവശ്യമായ കോട്ടത്തേങ്ങ പുഷ്പങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കുമെന്നും
തുലാഭാര സമര്‍പ്പണത്തിന്. മുന്‍കൂട്ടി പേര് നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍:7907696163.

Spread the love
error: Content is protected !!