സര്‍ഗ്ഗാത്മക കാവ്യ ചിത്രരചനാ ശില്പശാലയില്‍ മുഴുകി പാലായിലെ കുട്ടികള്‍

നീലേശ്വരം :പൊതുവിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്’.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂന്ന് ,നാല് ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും മികച്ച രീതിയില്‍ മാതൃഭാഷയിലൂടെ സ്വന്തം ആശയങ്ങള്‍ പ്രകാശിപ്പിക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാകേരളയുടെനേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനമാണ് കാവ്യോത്സവം.

ഹോസ്ദുര്‍ഗ്ഗ് ല്‍ ബി ആര്‍ സിതല കാവ്യോത്സവം എ എല്‍ പിഎസ് പാലായില്‍ ചിത്രകാവ്യം എന്നപേരില്‍ നടത്തി. മൂന്ന് ,നാല് ക്ലാസുകളിലെ മലയാള ഭാഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പാഠപുസ്തകങ്ങളിലെ കവിതകള്‍ വ്യത്യസ്ത ഈണത്തിലും താളത്തിലും കുട്ടികളും രക്ഷിതാക്കളും ബിആര്‍സി പ്രവര്‍ത്തകരും ആലപിച്ചു. അതിന്റെ ആശയങ്ങള്‍ കുട്ടികള്‍ കണ്ടെത്തുകയും നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.ഹോസ്ദുര്‍ഗ്ഗ് ബിപിസി ഡോ. കെ വി രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് ഷാജി N S ,അധ്യക്ഷത വഹിച്ചു .മദര്‍ പിടിഎ പ്രസിഡന്റ് വൈശാഖിനി MV ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബിന്ദു നന്ദിയും പറഞ്ഞു.

കുട്ടികളും രക്ഷിതാക്കളും വളരെ താല്പര്യപൂര്‍വ്വം പരിപാടിയില്‍ പങ്കെടുത്തു.കുട്ടികള്‍ക്ക് കവിതാഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലേക്ക് എത്തിക്കാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നു എന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.കവിതകള്‍ ആലപിക്കുന്നതിന് അനുസരിച്ച് പേപ്പറില്‍ ചിത്രകല അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ കാവ്യത്തിലൂന്നിയ ചിത്രം വരച്ചു.ബിആര്‍സിയിലെ സി ആര്‍ സി കോഡിനേറ്റര്‍മാരും സംഗീത അധ്യാപികമാരും പരിപാടിക്ക് നേതൃത്വംകൊടുത്തു.

Spread the love
error: Content is protected !!