ചിറ്റാരിക്കാല്‍ : ജോലിക്കിടെ പള്ളിയുടെ മുകളില്‍ നിന്ന് കൈക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കുന്നുംകൈ കമ്മാടം സ്വദേശി വടക്കെതൊട്ടിയില്‍ ബിന്നി ജോര്‍ജ് ജോസഫാണ് (39) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കുന്നുംകൈ സെന്റ് സെബാസ്ത്യന്‍സ് ദേവാലയത്തിലെ പരിപാലനത്തിന്റെ ഭാഗമായാണ് സണ്‍സൈഡില്‍ കയറിയത്. ഇതിനിടെയില്‍ തല കറങ്ങുന്നതായി താഴെയുള്ളവരോട് പറഞ്ഞുവെങ്കിലും അവര്‍ മുകളിലേക്ക് എത്തും മുന്നേ ബിന്നി താഴെത്തേക്ക് വീണിരുന്നു. ഉടനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് മോര്‍ച്ചറിയിലേക്ക് മാറ്റി. മുന്‍പ്രവാസിയാണ്. മൂന്ന് മാസമായി പള്ളിയിലെ കൈക്കാരനായി സഹായിച്ച് വരികയായിരുന്നു. പിതാവ്: ജോയി. മാതാവ് മേരി. ഭാര്യ: ദീപ (നേഴ്‌സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്). മക്കള്‍: ജോഹാന, ജയ്‌റോം ,ജെയ്ക്കിന്‍. സഹോദരങ്ങള്‍: ഫാദര്‍ :ബിപിന്‍ ,സിസ്റ്റര്‍ ബിനിമോള്‍, ലിസിമോള്‍.