കരിന്തളം:കത്തെഴുതി പെട്ടിയിലിട്ടു. ഇനി പോസ്റ്റുമാന്റെ വരവും കാത്ത് വടക്കെ പുലിയന്നൂര്‍ ജിഎല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസുകാര്‍. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും കരിന്തളം പോസ്റ്റാഫീസും മൃഗാശുപത്രിയും സന്ദര്‍ശിച്ചത്. കൂട്ടുകാര്‍ക്ക് കത്തെഴുതി നേരിട്ട് പോയി പോസ്റ്റ് ചെയ്ത സന്തോഷത്തിലാണ് കുട്ടികള്‍ . ജീവനക്കാര്‍ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. മൃഗാശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററും വാക്‌സിന്‍ സെല്ലും കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ പി രവി മാസ്റ്റര്‍, വി.വി അശ്വതി ടീച്ചര്‍, ഷൈജ ടീച്ചര്‍ എന്നിവര്‍ സന്ദര്‍ശനത്തിന്നേതൃത്വംനല്‍കി.