കാഞ്ഞങ്ങാട്: കേരളത്തിലെ വൃദ്ധ സദനങ്ങളില്‍ കഴിയേണ്ടി വരുന്ന മാതാപിതാക്കന്‍മാര്‍ക്ക് സ്‌നേഹ സാന്ത്വനമേകാന്‍ ഐ.ഡി.പി.ഡബ്‌ള്യു. എ. കുടുംബം ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് മജീദ് മൈബ്രദര്‍ പ്രസ്താവിച്ചു. ഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് കല്യാണം അഭയം വൃദ്ധസദനത്തില്‍ നടത്തിയ ‘സ്‌നേഹ സാന്ത്വനം’ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സിക്രട്ടറി റൂയേഷ് കോഴിശ്ശേരി മുഖ്യ അതിഥിയായി.
ജില്ലാ പ്രസിഡന്റ് ഉല്ലാസ് കുഞ്ഞമ്പു നായര്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന ജോയിന്‍ സിക്രട്ടറി ദിനേശന്‍മൂലക്കണ്ടം,
സംസ്ഥാന സമിതി അംഗങ്ങളായ സതീശ് പൂര്‍ണിമ, എം ബി അബ്ദുള്‍ജലീല്‍, ബിനോയി ഇരിയ, സി എം മനോജ് കുമാര്‍, എന്നിവര്‍സംസാരിച്ചു.