പാണത്തൂര്‍ : തോട്ടം ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന ചാറു ഹാജി എന്ന ഹസൈനാര്‍ ഹാജി (80) അന്തരിച്ചു. പാണത്തൂര്‍ ശുഹദാ എജുക്കേഷന്‍ സെന്ററിന്റെ സഹകാരിയും കേരള മുസ്ലിം ജമാഅത്ത് പാണത്തൂര്‍ സര്‍ക്കിള്‍ വൈസ് പ്രസിഡന്റുമാണ്. തോട്ടം മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ ഖദീജ. മക്കള്‍: അര്‍ഷാദ്,ഉനൈസ്,സുമയ്യ.