പ്രഭാത സവാരിക്കിടെ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു: കുശവന്‍കുന്ന് പള്ളോട്ടെ പി.വൈ.നാരായണന്‍ ആണ് മരിച്ചത്

 

മാവുങ്കാല്‍: പ്രഭാത സവാരിക്കിടെ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. കുശവന്‍കുന്ന് പള്ളോട്ടെ പി.വൈ.നാരായണന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 മണിയോടെയാണ് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മാവുങ്കാല്‍ ദേശീയപാത പാലത്തിന്റെ അടിപ്പാതയില്‍ കുഴഞ്ഞ് വീണതായി നാട്ടുകാര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

ദീര്‍ഘകാലം ഗള്‍ഫില്‍ ആര്‍ട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. ആനന്ദാശ്രമം ലയണ്‍സ് ക്ലബ് എക്‌സിക്യൂട്ടീവ് അംഗവുമാണ്.
പരേതരായ പള്ളോട്ടെ കൃഷ്ണന്‍ ഗുരിക്കള്‍ – മാധവി എന്നവരുടെ മകനാണ്. ഭാര്യ: സീന .മക്കള്‍: ഋഷികേശ് ബാംഗ്ലൂര്‍) ,തേജ് ശങ്കര്‍ (വിദ്യാര്‍ത്ഥി ) ,മരുമക്കള്‍: ആതിര .സഹോദരന്‍ : രാധാകൃഷ്ണന്‍ (എഞ്ചിനീയര്‍ബാംഗ്ലൂര്‍).

 

Spread the love
error: Content is protected !!