കാഞ്ഞങ്ങാട്: അടുത്ത മാസം 28ന് നടക്കുന്ന കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ കുടുംബ സംഗമ ത്തോടനുബന്ധിച്ച് കായിക മല്‍സരങ്ങള്‍ക്ക് തുടക്കമായി. ബേക്കല്‍ ക്ലബ്ബില്‍ നടന്ന ഷട്ടില്‍ ബാഡ്മിന്റല്‍ മല്‍സരത്തില്‍ ഹസന്‍-ഹംസ ടീം ജേതാക്കളായി. രാ ജേന്ദ്രകുമാര്‍-നരസിംഹ പൈ ടീമിനാണ് രണ്ടാം സ്ഥാനം. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അ സോസി യേഷന്‍ ജന.സെക്രട്ടറി കെ.വി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാ ജേന്ദ്ര കുമാര്‍, സെക്രട്ടറി എം.വി നോദ്,ത്വായിബ്ബ്, ടി മുഹമ്മദ് അസ്ലം സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനം കുടുംബ സംഗമത്തില്‍ വെച്ച് നല്‍കും. ഫുട് ബോള്‍, ക്രിക്കറ്റ് തുടങ്ങി വിവിധ ഇനങ്ങളിലുള്ള മല്‍സരം വരും ദിവസങ്ങളില്‍ നടക്കും.