സര്‍വകലാശാലാ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പ് : നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് ജേതാക്കള്‍; രണ്ടാം സ്ഥാനത്ത് ഗവ. കോളേജ് കാസര്‍കോട്

കാസര്‍കോട് : മാടായി കോളേജിന്റെ ആഭിമുഖ്യത്തില്‍ കുമ്പള ജെ കെ കബഡി അക്കാദമിയില്‍ വച്ച് നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല വനിതാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ജേതാക്കളായി. ഗവ കോളേജ് കാസര്‍കോട് രണ്ടാം സ്ഥാനവും ഗവ കോളേജ് എളേരിത്തട്ട്മൂന്നാം സ്ഥാനവും നേടി. അന്തര്‍ ദേശീയ കബഡി താരം ജഗദീഷ് കുമ്പള ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം പി. രഘുനാഥ് സമ്മാന വിതരണം നടത്തി. കോളേജ് കായിക വിഭാഗം മേധാവി പ്രവീണ്‍ മാത്യു, സുരേഷ് ബാബു കുതിരക്കോട് ,എം എന്‍ പ്രസാദ് എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!