ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 100 ഓളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍മ്മ പദ്ധതിക്ക് തുടക്കമായി: ഹോസ്ദുര്‍ഗ് സര്‍വിസ് ബാങ്കില്‍, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി ആസാദ് ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 100 ഓളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍മ്മ പദ്ധതിക്ക് തുടക്കമായി. ഹോസ്ദുര്‍ഗ് സര്‍വിസ് ബാങ്കില്‍, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി ആസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്ദുര്‍ഗ് സി.ഐ എം.പി ആസാദിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ബാങ്ക് രണ്ട് സി.സി.ടി.സി ക്യാമറകളും അനുബന്ധ സാമഗ്രികളും കര്‍മ്മ പദ്ധതിക്കായി സമര്‍പ്പിച്ചത്.

ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ കണ്‍കറന്റ് ഓഡിറ്ററായ എസ് കണ്ണന്‍, ഡയറക്ടര്‍മാരായ എന്‍.കെ രത്‌നാകരന്‍,വി.വി സുധാകരന്‍, ടി.കുഞ്ഞികൃഷ്ണന്‍, കെ.ഭാസ്‌കരന്‍,വി.വി മോഹനന്‍, അബ്ദുള്‍ കരീം, അബ്ദുള്‍ ഗഫൂര്‍, വി.സരോജ, എന്‍.കെ അനീസ, സുബൈദ പടന്നക്കാട് എന്നിവരും, ബാങ്കിന്റെ മുന്‍ ഡയറക്ടര്‍മാരായ അഹമ്മദ്.ഇ.കെ.കെ, കെ സി വിജയലക്ഷ്മിഎന്നിവരും, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റായ പാടിയില്‍ ബാബു എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ പി നസീമ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ഹംസ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!