കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശവാസികളുടെ യാത്രാ ദുരിതത്തിന് പര്യവസാനം കുറിക്കുന്നതിന്റെ ഭാഗമായി മേല്‍പ്പാലത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ ആര്‍. ബി.ഡി. സി ഉദ്യോഗസ്ഥരും കിഫ് ബി ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ആര്‍.ബി. സി.സി ഉദ്യോഗസ്ഥരായ അനില്‍കുമാര്‍ .കെ.കെ. (ഡപ്യൂട്ടി കളക്ടര്‍ ), പത്മനാഭന്‍ (ഡെപ്യൂട്ടീ തഹസില്‍ദാര്‍ ), അബ്ദുള്‍ റഷീദ് ( ഡെപ്യൂട്ടി തഹസില്‍ദാര്‍ കിഫ്ബി) ,ഷാജു (ആര്‍.ഐ കിഫ്ബി ), അനിത (ആര്‍ ഐ കിഫ്ബി.) ,ചന്ദ്രന്‍ ( സര്‍വ്വേയര്‍ ) തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, ചന്ദ്രശേഖരന്‍ എം.എല്‍. എ യുടെ പ്രതിനിധി വിഷ്ണു, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, കെ.പി. മോഹനന്‍, സന്തോഷ് കുശാല്‍നഗര്‍, സത്താര്‍ ആവിക്കര , ടി കെ രാജീവന്‍ തുടങ്ങിയവര്‍ ഉദ്യോഗസ്ഥരോടൊപ്പം അനുഗമിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍നല്‍കി.