കാഞ്ഞങ്ങാട്:ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ കെ പി എ)വനിതാ വിംഗ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. എ കെ പി എ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്നു. എ കെ പി എ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടനംനിര്‍വ്വഹിച്ചു.വനിതാ വിംഗ് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രജിതാ കലാധരന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് ജില്ലാ ഇന്‍ ചാര്‍ജ് പ്രശാന്ത് തൈക്കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി.
എ കെ പി എ യൂണിറ്റ്, മേഖലഭാരവാഹികളായ രേഖ മുള്ളേരിയ, പത്മജ ബാബു, സരിത മുള്ളേരിയ എന്നിവരെ എ കെ പി എ ജില്ലാ പ്രസിഡന്റ് കെ സി അബ്രഹാം ആദരിച്ചു.ജില്ലാ സെക്രട്ടറി സുഗുണന്‍ ഇരിയ,ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ പി ടി,ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് ഫ്രെയിം ആര്‍ട്ട്, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രജിത്ത് കളര്‍ പ്ലസ്, കാസര്‍ഗോഡ് മേഖല സെക്രട്ടറി രേഖ മുള്ളേരിയ, നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് പത്മജ ബാബു, മുള്ളേരിയ യൂണിറ്റ് പ്രസിഡന്റ് സരിത എല്ലോറ, ഉഷ കളര്‍ പ്ലസ് തുടങ്ങിയവര്‍ സംസാരിച്ചു.രമ്യ രാജീവന്‍ സ്വാഗതവും, സുമിത കുറ്റിക്കോല്‍ നന്ദിയും പറഞ്ഞു. 2024-25വര്‍ഷത്തെ വനിതാ വിംഗ് ജില്ലാ കോര്‍ഡിനേറ്റര്‍ ആയി രമ്യാ രാജീവനെയും, സബ് കോര്‍ഡിനേറ്റര്‍ ആയി സുമിത കുറ്റിക്കോലിനെയുംതിരഞ്ഞെടുത്തു.