നീലേശ്വരം/കരിന്തളം: ബി ജെ പി കിനാനൂര്‍കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘നവാഗതര്‍ക്കുള്ള സ്വീകരണ സമ്മേളനം’ മാര്‍ച്ച് 1- ന് കോയിത്തട്ടയില്‍ നടക്കും. കെ പിസിസി അംഗമായിരുന്ന അഡ്വ കെ കെ നാരായണന്‍ , പരപ്പയിലെ സി പി എം നേതാവായിരുന്ന ചന്ദ്രന്‍ പൈക്ക എന്നിവരോടൊപ്പം ഭാരതീയജനതാ പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന നിരവധിപേര്‍ക്കാണ് സ്വീകരണമൊരുക്കും. ബി ജെ പി സംസ്ഥാന ജനറല്‍സെക്രട്ടറി എം ടി രമേശ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ രവീശതന്ത്രി കുണ്ടാര്‍ അടക്കമുള്ള പ്രമുഖനേതാക്കള്‍ പങ്കെടുക്കും. സമ്മേളന നഗരിയില്‍ സ്ഥാപിക്കുവാനുള്ള കൊടിമരം 28ന് കൊണ്ടുവരും. ഇതിനോടൊപ്പം ടൂ വീലര്‍ റാലിയുമുണ്ടാവും.