ചിത്താരി കല്ലിങ്കാല്‍ ഗവ. എല്‍ പി സ്‌കൂളില്‍ നിന്ന് 1987- 88 വര്‍ഷത്തില്‍ നാലാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ത്ഥിനികള്‍ ഒത്തു ചേര്‍ന്നു.36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു ഒത്തു ചേരലിന് ബേക്കല്‍ ബീച്ച് സാഷ്യം വഹിച്ചത്.രാവിലെ മുതല്‍ വൈകുന്നേരം വരെ ആടിയും, പാടിയും ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ആഘോഷിച്ചു. വനിതകള്‍മാത്രമുള്ള ഗ്രൂപ്പാണ് ഇപ്പോള്‍ നിലവിലുള്ളത് പുരുഷന്‍മാരെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഗ്രൂപ്പ് വിപുലീകരിച്ച് ‘പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം’ നടത്താം അതില്‍ വീണ്ടും കണ്ടുമുട്ടാം എന്ന് പറഞ്ഞ് എല്ലാവരുംവിടവാങ്ങി.