കാഞ്ഞങ്ങാട് : പട്ടികയില്‍ പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അമ്മമാരുടെ അനിശ്ചിതകാല സമരം തുടരുന്നു. ‘സമര സഹായ സമിതിയുടെ ഐക്യദാര്‍ഢ്യ സംഗമം അഡ്വ. പി.വി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനന്‍ അദ്ധ്യക്ഷം വഹിച്ചു. ഡോ .അംബികാസുതന്‍ മാങ്ങാട്, അഡ്വ.ടി വി . രാജേന്ദ്രന്‍ , പി .പി .സരോജിനി, എം.ഗോപാലന്‍ സംബന്ധിച്ചു. പി.ഷൈനി സ്വാഗതവും പ്രമീള ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
മാര്‍ച്ച് 5 ന് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡില്‍ നിന്നും ആര്‍.ഡി.ഒ ആഫീസിലേക്ക് നടത്തുന്ന പ്രക്ഷോഭ റാലി വിജയിപ്പിക്കാന്‍ സമര സഹായ സമിതി തീരുമാനിച്ചു. സമരം ഒരു മാസം തികയാന്‍ പോകുമ്പോഴും സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ആയിരങ്ങളെ അണി നിരത്തി കൊണ്ടുള്ള റാലിക്ക് സമര സമിതി തയ്യാറെടുക്കുന്നത്. കണ്ടെത്തി ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കുക, വിവാദ ഉത്തരവ് പിന്‍വലിക്കുക, മരുന്നും ചികിത്സയും നല്‍കുക, സെല്‍ യോഗം ചേരുക . ഇവയാണ് സമര സമിതിയുടെ പ്രധാനആവശ്യങ്ങള്‍.