പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതി നേരിടുന്ന ഇംഗ്ലീഷ് താരതമ്യ വിഭാഗംഅസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തികര്‍ അഹമ്മദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് രജിസ്ട്രാര്‍ എം മുരളീധരന്‍ നമ്പ്യാരുടെ വാഹനം എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു. വകുപ്പിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികളുടെ ക്ലാസ്സില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും, നവംബര്‍ 13 ന് നടന്ന പരീക്ഷയില്‍ ബോധരഹിതയായി വീണ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതില്‍ ഇഫ്തികര്‍ അഹമ്മദിനെ എബിവിപി യുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു.
ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാര്‍ശയില്‍ പ്രൊഫസറെ തിരിച്ചെടുക്കാന്‍ വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ കെ സി ബൈജു ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എബിവിപി രജിസ്ട്രാരുടെ വാഹനം തടഞ്ഞത്. യൂണിറ്റ് പ്രസിഡന്റ് അക്ഷയ്, സെക്രട്ടറി ദശരദ്, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളായ പ്രണീത്, ശ്രീലക്ഷ്മി തുടങ്ങിയവര്‍ ഉപരോധത്തിന്നേതൃത്വംനല്‍കി