നീലേശ്വരം: അന്തരിച്ച മുന്‍ ഡി.സി.സി ഓഫീസ് സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചോയ്യങ്കോട് ചെറുവയിലെ കെ.വി. രാമചന്ദ്രന്റെ ഒന്നാം ചരമവാര്‍ഷികം കിനാനൂര്‍ -കരിന്തളംമണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആചരിച്ചു. രാവിലെ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കെ.പി.സി.സി മെമ്പര്‍ ഹക്കീം കുന്നില്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് യു ഡി എഫ് കണ്‍വീനര്‍ സിവി ഭാവനല്‍, നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഇ ഷജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകിട്ട് നടന്ന അനുസ്മരണ ചടങ്ങ് ഡി സി സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്സ് അധ്യക്ഷത വഹിച്ചു. പി.ബാലഗോപാലന്‍ കാളിയാനം സ്വാഗതം പറഞ്ഞു.മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ , ഭാരവാഹികളായ കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഐ എന്‍ ടി യു സി സംസ്ഥാന കമ്മറ്റി അംഗം സജി.സി.ഒ. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ,യു.വി റഹ്‌മാന്‍, സിജോ പി ജോസഫ്, എം.വി പത്മനാഭന്‍ മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജയന്‍ വേളൂര്‍ സി.വി. ബാലകൃഷ്ണന്‍ ലിസ്സി വര്‍ക്കി സെക്രട്ടറിമാരായ വിജയകുമാര്‍ കാറളം, മനോഹരന്‍ വരഞ്ഞൂര്‍, രാകേഷ് കുവാറ്റി വിഷ്ണു പ്രകാശ്, മുന്‍ മണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ സി വി തുടങ്ങിയവര്‍പ്രസംഗിച്ചു.