സ്നേഹമൊരു കുമ്പിൾ: ദാഹജല പന്തൽ കാലിച്ചാമരത്ത്‌ സ്ഥാപിച്ചു

കാലിച്ചാമരം: ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റി നേതൃത്വത്തിൽ ‘സ്നേഹമൊരു കുമ്പിൾ ‘ എന്ന പേരിൽ വേനൽക്കാലത്ത്‌ പൊതു ഇടങ്ങളിൽ ജനങ്ങൾക്ക് ദാഹം അകറ്റാൻ കാലിച്ചാമരത്ത്‌ കുടിവെള്ള വിതരണം ആരംഭിച്ചു. സിപിഐഎം കരിന്തളം ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി വരയിൽ രാജൻ ഉദ്ഘാടനം ചെയ്തു. സി സൂരജ് അധ്യക്ഷനായി.കയനി മോഹനൻ, പി ശാർങ്ങി,പി സുജിത് കുമാർ, കാവ്യ ബാലഗോപാൽ എന്നിവർ സംസാരിച്ചു. ഒ എം സച്ചിൻ സ്വാഗതം പറഞ്ഞു.

Spread the love
error: Content is protected !!