മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ശബരിമല കേസ് പിന്‍വലിക്കാതെ അയ്യപ്പ ഭക്തരെ പീഡിപ്പിക്കുകയാണെന്ന്  അഡ്വ.കെ. ശ്രീകാന്ത്

 

കാസര്‍കോട്: ശബരിമല കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ജില്ലയിലെ കേസുകള്‍ പിന്‍വലിക്കാതെ അയ്യപ്പ ഭക്തരെ പീഡിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു.

ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേസ്സുകള്‍ പിന്‍വലിച്ചിരിക്കുമെന്ന ധാരണയില്‍ പലരും കോടതിയില്‍ ഹാജരായില്ല. ഇതിന്റെ മറവില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും അയ്യപ്പ ഭക്തരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്നതടക്കമുള്ള അതിശക്തമായ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാറണ്ടിന്റെ മറവില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഹൈന്ദവ വിശ്വാസികളില്‍ അറസ്റ്റ് ചെയ്തു നടക്കാനുള്ള നീക്കമാണ് ഇവിടെ സര്‍ക്കാറും പോലീസും നടത്തുന്നത്.

വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കേസുകള്‍ പിന്‍വലിക്കാം എന്ന് ഉറപ്പു നല്‍കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വിശ്വാസവഞ്ചനയാണ് കാണിച്ചിരിക്കുന്നത് ശ്രീകാന്ത് ആരോപിച്ചു. കേസ്സുകള്‍ പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.

 

Spread the love
error: Content is protected !!