ഉപേന്ദ്രന്‍ മടിക്കൈയുടെ ‘മരണാസക്തന്‍ ‘ എന്ന നോവല്‍ മാര്‍ച്ച് 3ന് പ്രകാശനം ചെയ്യും

നീലേശ്വരം: ഉപേന്ദ്രന്‍ മടിക്കൈയുടെ ‘മരണാസക്തന്‍ ‘ എന്ന നോവല്‍ മാര്‍ച്ച് 3ന് ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം പട്ടേന ജനശക്തി സാംസ്‌ക്കാരിക വേദിയില്‍ പ്രകാശനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയ കമ്മറ്റിയാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പ്രകാശനം നടത്തും. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഏറ്റുവാങ്ങും. എഴുത്തുകാരന്‍ സിജോ എം ജോസ് പുസ്തക പരിചയപ്പെടുത്തും.
കെ വി ദാമോദരന്‍ അധ്യക്ഷനാകും. ഡോ.എന്‍ പി വിജയന്‍,ബിന്ദുമരങ്ങാട്,എ വി സുരേന്ദ്രന്‍,വിനോദ് ആലന്തട്ട,സി പി ശുഭ,ബാലഗോപാലന്‍ കാഞ്ഞങ്ങാട്, നാരായണന്‍ അമ്പലത്തറ, വേണുഗോപാലന്‍ ചുണ്ണംങ്കുളം,സേതു ബങ്കളം,പവിത്രന്‍ മൂലക്കോത്ത്,മടിക്കൈ ഉണ്ണികൃഷ്ണന്‍, ഇ കെ സുനില്‍കുമാര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഉപേന്ദ്രന്‍ മടിക്കൈ മറുപടി പ്രസംഗം നടത്തും. ഡോ.കെ വി സജീവന്‍ സ്വാഗതവും യു ഉണ്ണികൃഷ്ണന്‍നന്ദിയുംപറയും.

Spread the love
error: Content is protected !!