രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പതിനാലാം വാര്‍ഡിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബി ജെ പി 14 വാര്‍ഡ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് മധുസുധനന്‍ മഞ്ഞങ്ങാനംഅധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, ജില്ലാ കമ്മിറ്റി അംഗം സി ബാലകൃഷ്ണന്‍ നായര്‍ ,പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ മലമ്പുഴ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍ സ്വാഗതവും പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പത്മനാഭന്‍ നന്ദി പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികള്‍, പതിനാലാം വാര്‍ഡിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.