സിപിഎം കിഴക്കെ വെള്ളിക്കോത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് :സിപിഎം കിഴക്കെ വെള്ളിക്കോത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരന്‍ (56 ) അന്തരിച്ചു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ കിഴക്കുംകര ഡിവിഷന്‍ വൈസ് പ്രസിഡന്റ്, ഇ കെ നായനാര്‍ സ്മാരക മന്ദിരം കിഴക്കേ വെള്ളിക്കോത്ത് മുന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍ പരേതനായ കൃഷ്ണന്‍. മാതാവ് കല്യാണി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ശരണ്യ,ശാരിക. മരുമക്കള്‍:ഗണേശന്‍ (മേലാങ്കോട്), രതീഷ് (നെല്ലിക്കാട്ട് ). സഹോദരങ്ങള്‍:ഗോപാലന്‍, ഗോവിന്ദന്‍, പരേതരായ ശശി,രാമചന്ദ്രന്‍.

Spread the love
error: Content is protected !!