കാഞ്ഞങ്ങാട്: മാര്‍ച്ച് 7 ന് കേരളത്തിലെ റേഷന്‍ കടകള്‍ അടച്ചിട്ട് സെക്രട്ടറിയേറ്റിലേക്കും, ജില്ലാ ആസ്ഥാനങ്ങളിലേക്കും, റേഷന്‍ വ്യാപാരികള്‍ മാര്‍ച്ച് നടത്തും.ഭക്ഷ്യ സുരഷനിയമം ( എന്‍ എഫ് എസ് എ) 2018 ല്‍, കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍, റേഷന്‍ വ്യാപാരികളുടെ ജീവന വേതന വ്യവസ്ഥകള്‍ ആറ് മാസത്തിനുള്ളില്‍ പഠിച്ച് നടപ്പില്‍ വരുത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ്, അഞ്ച് വര്‍ഷകാലമായിട്ടും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കോ വിഡ് മഹാമാരി പൊട്ടി പുറപ്പെട്ടപ്പോള്‍ സംസ്ഥാനത്തെ ജനങ്ങളെ ജീവന്‍ രക്ഷാര്‍ത്ഥം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വീട്ടിലിരുത്തി. പഴംതുണി കൊണ്ടുള്ള മാസ്‌ക്കും തന്ന് ഭക്ഷ്യധാന്യ വിതരണവും, കോവിഡ് അധിജീവന കിറ്റും, മഹാമാരിയുടെ പ്രാണഭയം ഉള്ളിലൊതുക്കി,വിതരണം ചെയ്ത റേഷന്‍ വ്യാപാരികളെ നോക്കി കൊഞ്ഞനം കാട്ടുകയാണ് ഭക്ഷ്യവകുപ്പും സര്‍ക്കാരും ചെയ്തത്.
63 റേഷന്‍ വ്യാപാരികള്‍ സംസ്ഥാനത്ത് റേഷന്‍ വിതരത്തിനിടയില്‍ കോവിഡ് പിടിപ്പെട്ട് മരണമടഞ്ഞു. അധിജീവന കിറ്റിന്റെ പേരില്‍ റേഷന്‍ വ്യാപാരികളൊഴിച്ച് ബാക്കി എല്ലാവര്‍ക്കും വാരി കോരി നല്‍കിയിട്ടും വ്യാപാരികള്‍ക്ക് ഒന്നും നല്‍കിയില്ല. ക്ഷേമനിധിയുടെ പേരില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നതുച്ചമായ കമ്മീഷനില്‍ നിന്നും ബലമായി പ്രീമിയം പിടിച്ച് ക്ഷേമനിധിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉദ്യോഗസ്ഥര്‍ക്കും ക്ഷേമനിധി ബോഡ് മെമ്പര്‍ മാര്‍ക്കും ദര്‍ബാര്‍ ഒരുക്കാന്‍ വേണ്ടിയാണ് പത്ത് രൂപ സര്‍ക്കാര്‍ വിഹിതമില്ലാത്ത ക്ഷേമനിധി ഇന്ന് റേഷന്‍ വ്യാപാരികള്‍ക്ക് കാലണയുടെ ഗുണമില്ലാത്ത അവസ്ഥയാണ്. അരിവിഹിതം വെട്ടി കുറച്ചതോടെ മാസ കമ്മീഷന്‍ 18000 രൂപയ്ക്ക് താഴെയാണ്.
മുറി വാടക, കറന്റ് ചാര്‍ജ്, സഹായിയുടെ വേതനം എന്നിവ കൊടുത്താല്‍ റേഷന്‍ വ്യാപാരികള്‍ എങ്ങനെ ജീവിക്കുന്നു എന്ന് അധികരികള്‍ കണ്‍തുറന്ന് കാണാന്‍ കഴിയണം. റേഷന്‍ കാര്‍ഡ് സംബന്ധിയായ എന്ത് ജോലി ചെയ്താലും അക്ഷയ സെന്ററിന് 50രൂപ ഫീസ് വാങ്ങാം. സംസ്ഥാനത്തെ ഒന്നര കോടിയോളം വരുന്ന ബിപിഎല്‍ ,എ എ വൈ കാര്‍ഡ് അംഗങ്ങളെ റേഷന്‍ പ്രവര്‍ത്തി കഴിഞ്ഞുളള സമയങ്ങളിലും, അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തിസേവനമായി മസ്റ്ററിംഗ് നടത്താന്‍ ഉത്തരവ് മനുഷ്യവകാശം റേഷന്‍ വ്യാപാരികള്‍ക്ക് ബാധകമല്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.മാര്‍ച്ച് ഏഴിന്റെ റേഷന്‍ കടയടപ്പും മാര്‍ച്ചും വിജയിപ്പിക്കാന്‍ ജില്ലാ റേഷന്‍ വ്യാപാരി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എം. സുരേശന്‍ മേലാങ്കോട്, അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ ബല്ലാള്‍,പി. ശരത്ത്, സതീശന്‍ ഇടവേലി, പി.കെ. അബ്ദുള്‍ റഹിമാന്‍, എ. നടരാജന്‍, കെ.സി. രവി, സജീവ് പാത്തിക്കര, റസാക്ക്, കെ.പി. തമ്പാന്‍, കെ.ശശിധരന്‍, ദാമോദരന്‍, ശ്രീധരന്‍, കെ.എന്‍, ഹരിദാസ്, ചരണ്‍ ബന്തിയോട്, ജോഷി ജോര്‍ജ്, കഞ്ഞികൃഷ്ണന്‍, അബ്ദുള്‍ ഗഫൂര്‍ മണികണ്ഠന്‍, സുധീഷ്, തുടങ്ങിയ നേതാക്കള്‍സംസാരിച്ചു.