കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി: കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സിഐടിയു ജില്ലാ പ്രസിഡണ്ട് പി മണിമോഹനന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിനെയും സഹകരണ മേഖലയെയും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും നയങ്ങള്‍ക്കെതിരെ സഹകരണ ജീവനക്കാരുടെ സംഘടനയായ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സിഐടിയു ജില്ലാ പ്രസിഡണ്ട് പി മണിമോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി ജാനകി, സംസ്ഥാന കമ്മിറ്റി അംഗം ബി കൈരളി, ജില്ലാ ട്രഷറര്‍ കെ രഘു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. കെ തങ്കമണി, എ കെ ലക്ഷ്മണന്‍, പി ആര്‍ ബാലകൃഷ്ണന്‍, കെ രാജന്‍, ഒ പി ലങ്കേഷ്, ടി വി രാജീവന്‍, വി രാജേന്ദ്രന്‍, വി മോഹനന്‍, ദീപുദാസ്, സി കെ വിജയകുമാര്‍, കെ ജയകുമാര്‍, കെ ജയശ്രീ, കെ വി ബാലന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി.

Spread the love
error: Content is protected !!